സുരക്ഷാ

ഭവന പദ്ധതി

സമൂഹത്തിലെ ദുർബ്ബല വിഭാഗത്തിൽപ്പെട്ട വീടില്ലാത്തതും എന്നാൽ 2 സെൻറ് ഭൂമി സ്വന്തമായുള്ളതുമായ പാവപ്പെട്ടവർക്ക് സന്നദ്ധ സംഘടന/ വ്യക്തി/ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെ വീട് നിർമ്മിക്കുന്നതിന് സർക്കാർ സബ്‌സിഡി നൽകുന്ന പദ്ധതിയാണ് സുരക്ഷാ ഭവന പദ്ധതി. അപേക്ഷകൻ സാമ്പത്തികമായി ദുർബല വിഭാഗത്തിൽപ്പെട്ടതും (പ്രതിമാസ കുടുംബ വരുമാനം 1800 രൂപയിൽ താഴെയായിരിക്കണം) അപേക്ഷകൻറെ പേരിലോ, അവിവാഹിതരായ മക്കളുടെ പേരിലോ വാസയോഗ്യമായ വീടില്ലാത്തവരും ആയിരിക്കണം.
1 ലക്ഷം രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന വീടിൻറെ 25% അല്ലെങ്കിൽ പരാമാവധി 25,000/- രൂപ സർക്കാർ സബ്‌സിഡിയും, 50,000/- രൂപ സന്നദ്ധ സംഘടന വിഹിതവും ബാക്കി 25,000/- രൂപ ഗുണഭോക്ത്യ വിഹിതവുമാണ്. വീടിൻറെ വിസ്തീർണ്ണം കുറഞ്ഞത് 30 ച.മി. ഉണ്ടാവണം,പരമാവധി അനുവദിച്ചിരുന്ന തറ വിസ്തീർണം 50 ചതുരശ്ര മീറ്റർ ആയിരുന്നു.
ഇതിൽ 3344 വീടുകൾ ഇതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിനായി 5.68 കോടി രൂപ ചെലവഴിക്കുകയും ചെയ്‌തിട്ടുണ്ട്‌.