ബോർഡിൻറെ ഭരണസമിതി
സർക്കാർ നിയമിക്കുന്ന അനൗദ്യോഗികാംഗം ചെയർമാനും, സംസ്ഥാനത്തിൻറെ ഹൗസിംഗ് കമ്മിഷണർ ആൻറ് എക്സ് ഒഫിഷ്യോ സെക്രട്ടറി എന്നിവർക്കു പുറമേ ഭവന വകുപ്പ് ഗവ.സെക്രട്ടറി, ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ, ചീഫ് ടൗൺ പ്ലാനർ തുടങ്ങയവർ ഔദ്യോഗികാംഗങ്ങളും നോമിനേറ്റ് ചെയ്യപ്പെടുന്ന ടെക്നിക്കൽ അംഗവും ഉൾപ്പെടെ 11 അനൗദ്യോഗികാംഗങ്ങളും ചേർന്നതാണ് ഭരണസമിതി. 1970-80 മുതൽ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ ഡയറക്ടർക്ക് പകരം നിയമ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ് ബോർഡിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. പ്രാദേശിക പ്രാതിനിധ്യം, പട്ടികജാതി പട്ടികവർഗ്ഗ പങ്കാളിത്തം മുതലായ മാനദണ്ഡങ്ങൾ ഭരണ സമിതി നിയമനത്തിൽ നാളിതുവരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബോർഡ് അനൗദ്യോഗികാംഗങ്ങളുടെ നിയമനം (Term Appointment) ആയിരുന്നത് പിന്നീട് സർക്കാരിൻറെ ഇഷ്ടാനുസരണം എന്ന് മാറ്റുകയുണ്ടായി. ഭവന നിർമ്മാണം കൈകാര്യം ചെയ്തിരുന്നത് തദ്ദേശ സ്വയംഭരണ-സാമൂഹ്യ ക്ഷേമ വകുപ്പായിരുന്നുവെങ്കിലും തുടർന്ന് ഭവന നിർമ്മാണത്തിനു പ്രത്യേക വകുപ്പും സെക്രട്ടറിയും ഉണ്ടായിരുന്നു. ആദ്യ ബോർഡ് യോഗം 1971 നവംബർ 15 നായിരുന്നു.
നിലവിലെ ഭരണ സമിതി
2021 മെയ് മാസം 24ന് 15-മത് സർക്കാർ അധികാരമേൽകുകയുണ്ടായി. ബോർഡിന് ഭരണ സമിതി നിലവിൽ വരാത്ത സാഹചര്യത്തിൽ ഭവന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ബോർഡ് ചെയർമാൻറെ അധിക ചുമതല നൽകി ദൈനംദിന കാര്യങ്ങൾ ചെയ്തു വരുന്നു.