അത്താണി
ഭവന പദ്ധതി
നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുകയും നഗരാതിർത്തിക്കു പുറത്ത് ജോലി സ്ഥലങ്ങളിൽ നിന്ന് വളരെ ദൂരത്തായി രാത്രി കാലങ്ങളിൽ താമസിക്കുന്നതിന് നിർബന്ധിതരാവുന്ന ദുർബ്ബലവിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് മുൻഗണന നൽകിക്കൊണ്ട് നഗരാതിർത്തിയിൽ തന്നെ താമസം ഒരുക്കണമെന്ന ഉദ്ദേശത്തോടെ ഫ്ലാറ്റുകൾ നിർമ്മിച്ച് വാടകയ്ക്ക് നൽകുന്ന പദ്ധതിയായ ഇന്നവേറ്റീവ് ഭവന പദ്ധതിയുടെ നിർമ്മാണ ചുമതലയും നടത്തിപ്പും കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിനാണ്. ഈ പദ്ധതി പ്രകാരം 4 ഘട്ടങ്ങളിലായി തിരുവനന്തപുരം പൂജപ്പുരയിൽ 88 ഫ്ലാറ്റുകളും, എറണാകുളം തൃക്കാക്കരയിൽ 36 ഫ്ലാറ്റുകളും, തൃശൂർ കുട്ടനെല്ലൂരിൽ 3 ഘട്ടങ്ങളിലായി 72 ഫ്ലാറ്റുകളും കോഴിക്കോട് ചേവായൂരിൽ രണ്ട് ഘട്ടങ്ങളിലായി പണിത 40 ഫ്ലാറ്റുകളും കൂടി അകെ 236 യൂണിറ്റുകൾ ഇപ്പോൾ ബോർഡ് വാടകക്ക് നൽകിയിട്ടുണ്ട്. ഒഴിവുകൾ ഉണ്ടാകുന്ന മുറക്ക് ബന്ധപ്പെട്ട ജില്ലയിലെ എക്സിക്യൂട്ടീവ് എൻജിനീയർമാർ അപേക്ഷ ക്ഷണിച്ചു ഒഴിവുകൾ നികത്തി വരുന്നു.
പൂജപ്പുര അത്താണി ഭവന പദ്ധതി ഒന്നാം ഘട്ടം ഉദ്‌ഘാടനം
കോഴിക്കോട് അത്താണി ഭവന പദ്ധതി
- പ്രതിമാസ വാടക - 1000 രൂപ
- പൊതു പരിപാലന ചെലവ് - 350 രൂപ
- മെയ്ന്റനൻസ് ചാർജ് - 150 രൂപ