റവന്യൂ ടവറുകൾ
അർബൻ ഇൻഫ്രാസ്ട്രക്ച്ചർ വിഭാഗത്തിൽ വരുന്ന പദ്ധതികൾ, അതായത് കടകൾ, ഓഫീസുകൾ എന്നിവയ്ക്കായുള്ള സ്ഥലം നിർമ്മിച്ചു വാടകയ്ക്ക് നൽകുന്ന പദ്ധതികൾ ആദ്യകാലം മുതൽ തന്നെ ബോർഡ് നടപ്പാക്കിയിരുന്നു. നന്ദാവനം എക്സ്റ്റൻഷൻ പദ്ധതി എന്ന പേരിൽ (ഇപ്പോൾ ശാന്തിനഗർ) എ.ബി.സി എന്നീ മൂന്ന് ബ്ലോക്കുകൾ 1974-75 കാലഘട്ടത്തിൽ തന്നെ ബോർഡ് പണികഴിപ്പിച്ചു. ഓഫീസുകൾ കടകൾ എന്നിവ നടത്തുവാനായി വാടകയ്ക്ക് നൽകിയിട്ടുണ്ട്. പിൽകാലത്ത് ഈ പദ്ധതി പ്രകാരം മറ്റു പല നഗരങ്ങളിലും കമേർഷ്യൽ -കം- ഓഫീസ് കോംപ്ലക്സുകൾ പണികഴിപ്പിച്ചിട്ടുണ്ട്.
ഈ പദ്ധതിയുടെ ഒരു വകഭേദമായി 1992ല് ഉരുത്തിരിഞ്ഞുവന്ന ആശയമാണ് റവന്യൂ ടവർ പദ്ധതി. താലൂക്ക് ആസ്ഥാനങ്ങളിൽ നിലവിൽ വരുന്ന കമേർഷ്യൽ-കം-ഓഫീസ് കോംപ്ലക്സുകൾ ആണ് ഈ ടവറുകൾ. കോതമംഗലം, എറണാകുളം, ചങ്ങനാശ്ശേരി, തിരുവല്ല, അടൂർ, നെടുമങ്ങാട്, എന്നിവിടങ്ങളിൽ റവന്യൂ ടവറുകൾ നിലവിൽ വന്നു കഴിഞ്ഞു. ഈ ആറു ടവറുകളിൽ ആയി 1,75,000 ച: അടി കമേർഷ്യൽ സ്പെയ്സും 2,85,000 ച: അടി ഓഫീസ് സ്പെയ്സും പണികഴിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, കട്ടപ്പന, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കമേർഷ്യൽ കോംപ്ലക്സുകൾ പ്രത്യേകം ശ്രദ്ധേയമാണ്. റവന്യൂ ടവറുകൾ നിലവിൽ വരുന്നതോടുകൂടി താലൂക്ക് ആസ്ഥാനത്തെ എല്ലാ ഓഫീസുകളും ഒരു കുടക്കീഴിൽ പ്രവർത്തിക്കാൻ തുടങ്ങും. പുതിയ മാനേജ്മെൻറ് സങ്കൽപ്പങ്ങൾക്ക് നിരക്കുന്ന പദ്ധതിയാണിത്.