ഞങ്ങളെപ്പറ്റി
കേരള സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ്
1961-ല്‍ സ്‌ഥാപിതമായ തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ്റിൻറെ തുടര്‍ച്ചയായി, ദേശീയ നയത്തിനും കാഴ്ചപ്പാടിനും അനുസരിച്ച് 1971 മാര്‍ച് 5-ആം തീയതിയാണ് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആവിര്‍ഭാവം കൊണ്ടത്. 1971 ലെ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആക്‌ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, വിവിധ വരുമാന വിഭാഗം ജനങ്ങളുടെ പാർപ്പിടാവശ്യം തൃപ്തികരമായി നിറവേറ്റുന്നതിന് സംഘടിതവും, ആസൂത്രിതവുമായ വ്യവസ്ഥാപിത സംവിധാനങ്ങൾ ആവശ്യമാണെന്ന് കണ്ടറിഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ഭവന നിർമ്മാണ ബോർഡ് സ്ഥാപിതമായത്. അന്ന് നിലവിലുണ്ടായിരുന്ന തിരുവനന്തപുരം നഗര പരിഷ്ക്കരണ ട്രസ്റ്റ്, പിൽക്കാലത്ത് ഹൗസിങ് ബോർഡായി രൂപാന്തരം കൊള്ളുന്നത് സമ്പന്നമായ ഒരു അടിത്തറ പ്രദാനം ചെയ്യുവാൻ വേണ്ടിയായിരുന്നു.
വാർത്തകൾ
- ഉള്ളൂര് , തിരുവനന്തപുരത്ത് കമേഴ്സ്യല് / ഓഫീസ് കെട്ടിടം വാടകയ്ക്ക്
- KSHB മറൈൻ ഇക്കോ സിറ്റി
- കൊച്ചിയില് ആരംഭിക്കുന്ന പുതിയ പദ്ധതി – KSHB HIBISCUS
- കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോർഡ് നിർമ്മാണം പൂർത്തിയാക്കിയ / മേൽനോട്ടം വഹിച്ച വിവിധ പദ്ധതികൾ
- സുവർണ്ണ ജൂബിലി നിറവിൽ – ISO സർട്ടിഫിക്കേഷനോടെ നേട്ടങ്ങളുടെ 50 വർഷങ്ങൾ ..450 കോടി രൂപയുടെ നിർമ്മാണ പദ്ധതികൾ.
About Us
Kerala State
Housing Board
The Kerala State Housing Board came into existence on 5th March 1971 as a continuation of the Thiruvananthapuram Urban Reform Trust established in 1961, in line with the national policy and vision. Subject to the provisions of the Kerala State Housing Board Act, 1971, an organized and planned systematic system is required to satisfactorily meet the housing needs of people belonging to various income groups.
ഞങ്ങളെപ്പറ്റി
ശ്രീ പിണറായി വിജയൻ
ശ്രീ കെ.രാജൻ
ശ്രീ ടി വി ബാലൻ
ശ്രീമതി ഷീബ ജോര്ജ്ജ് ഐ എ എസ്
സുവർണ്ണ ജൂബിലി നിറവിൽ - ISO സർട്ടിഫിക്കേഷനോടെ നേട്ടങ്ങളുടെ 50 വർഷങ്ങൾ
..450 കോടി രൂപയുടെ നിർമ്മാണ പദ്ധതികൾ.
എം.എൻ ലക്ഷം വീട് പുനർ നിർമ്മാണ പദ്ധതി
പതിനാലാം പഞ്ചവല്‍സര പദ്ധതി(2022-27) കാലയളവില്‍ ശോചനീയവസ്ഥയിലുള്ള 5000 ഇരട്ട വീടുകൾ വര്‍ഷംതോറും 1000 വീടുകള്‍ വീതം 5 വര്‍ഷം കൊണ്ട് ഒറ്റ വീടുകളാക്കി പുനര്‍നിര്‍മ്മിച്ച് ഉപഭോക്താകള്‍ക്ക് കൈമാറാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇത്.
സർക്കാർ ജീവനക്കാർക്കായി സർക്കാർ ഭൂമിയിൽ ഫ്ലാറ്റുകൾ നിർമിച്ചു റവന്യൂ വകുപ്പിന് കൈമാറുന്നു.സർക്കാരിൻറെ ബഡ്ജറ്റ് വിഹിതമുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ ജില്ലകളിൽ ബോർഡ് നടപ്പിലാക്കിയ പദ്ധതി.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മിതമായ വാടകയിൽ താമസം ലഭ്യമാക്കുന്നതിനുള്ള പദ്ധതി. തൃശ്ശൂർ, ആലപ്പുഴ മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നിർമ്മാണം ആരംഭിച്ചു.
പാരസ്പര്യംഭവന പദ്ദതികൾ
ഗുണഭോകതാക്കളിൽ നിന്ന് മുൻകൂർ തുക സമാഹരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഭവന പദ്ധതി. തിരുവനന്തപുരത്ത് അമ്പലനഗർ 88 ഫ്ലാറ്റുകൾ, നെട്ടയം 66 ഫ്ലാറ്റുകൾ എന്നിവയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നു