ചേരി നിർമ്മാർജ്ജന

പദ്ധതികൾ

തിരുവന്തപുരം ചെങ്കൽ ചൂള

1977 ഒക്ടോബർ 2 നു സർക്കാർ ആരംഭിച്ച ഒരു പദ്ധതിയാണ് ചെങ്കൽച്ചൂള ചേരി നിർമ്മാർജ്ജന പദ്ധതി.
തിരുവനന്തപുരത്തിൻറെ ഹൃദയഭാഗത്തുള്ള ചെങ്കൽചൂള കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഈ പദ്ധതി. 12000 രൂപ ചെലവിൽ 700 ഫ്ലാറ്റുകൾ നിർമ്മിക്കുവാനാണ് പദ്ധതി ലക്ഷ്യമിട്ടത്. ഹൗസിംഗ് ബോർഡ് വഴി നാല് ഘട്ടങ്ങളിലായി 688 ഫ്ലാറ്റുകൾ പൂർത്തീകരിച്ചു. സംസ്ഥാന സർക്കാരിൻറെ 100 ശതമാനം സബ്‌സിഡിയോടുകൂടിയുള്ള പദ്ധതിയായിരുന്നു ഇത്. അർഹതയുള്ളവർക്ക് സൗജന്യമായിട്ടാണ് പൂർത്തിയാക്കിയ ഫ്ലാറ്റുകൾ നൽകിയത്.

കോഴിക്കോട് ബംഗ്ളാദേശ് കോളനി

   കോഴിക്കോട് നഗരപ്രാന്തത്തിൽ കടൽത്തീരത്തോടു ചേർന്നുള്ള ബംഗ്ലാദേശ് കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ നിർദ്ദേശപ്രകാരം ഹൗസിംഗ് ബോർഡ് നടപ്പിലാക്കിയ പദ്ധതിയാണിത്. കോളനിയിലെ 333 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി വീടുകൾ നിർമ്മിച്ചു നൽകുന്നതിന് ഭവന നിർമ്മാണബോർഡിനെ സർക്കാർ ചുമതലപ്പെടുത്തി. 333 വീടുകൾ നിർമ്മിക്കാനും 25 വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യുവാനും കോളനിയിലെ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ മിനി ഇൻഡസ്ട്രിയൽ യൂണിറ്റുകൾ നിർമ്മിക്കുന്നതിനുമാണ് നിർദ്ദേശിക്കപ്പെട്ടത്. ഈ പദ്ധതിക്കായി സർക്കാർ 15 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടമായി 218 വീടുകളുടെ നിർമ്മാണം ഏറ്റെടുത്തത് പൂർത്തിയാക്കി സർക്കാരിന് 2014-ൽ കൈമാറി.