ലക്ഷം വീട്

ഭവന പദ്ധതി

1972 ൽ ബഹു:സി അച്യുതമേനോൻ സർക്കാരിൽ ഭവന നിർമ്മണാ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.എം.എൻ.ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ കേരള ജനതയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് 1972 മുതൽ 1976 വരെ രാജ്യത്തിനൊട്ടാകെ മാതൃകയായ ലക്ഷം വീട് പദ്ധതി കേരളത്തിൽ നടപ്പാക്കിയത്. പദ്ധതിയുടെ പൂർത്തീകരണത്തിനായി ഏകദേശം 10 കോടി രൂപ ചിലവ് പ്രതീക്ഷിച്ചിരുന്നു. പദ്ധതിക്ക് വേണ്ട ധന സമാഹരണത്തിനായി വിദ്യർത്ഥികൾ, സന്നദ്ധ സംഘടനകൾ, സർക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരിൽ നിന്നും സംഭാവന സ്വീകരിച്ച് മുഖ്യമന്ത്രിയുടെ റൂറൽ വെൽഫെയർ ഫണ്ടിലേക്ക് മുതൽ കൂട്ടിയാണ് പദ്ധതി വിജയിപ്പിച്ചത്. 57,590 ഒറ്റവീടുകളും 16,309 ഇരട്ട വീടുകളുമായി 90,208 വീടുകൾ പദ്ധതിപ്രകാരം പൂർത്തീകരിച്ചിരുന്നു.

Full 1
താക്കോൽ ദാനം
ലക്ഷം വീട് പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ ആര്യനാട്  നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ബഹു : ഭവന വകുപ്പ് മന്ത്രി എം.എൻ.ഗോവിന്ദൻ നായർ നിർവഹിക്കുന്നു
Full 3
ലക്ഷം വീട് പദ്ധതി ശിലാസ്ഥാപനം
ലക്ഷം വീട് പദ്ധതിയുടെ ശിലാസ്ഥാപനം 1972 ൽ ബഹു:ഇന്ത്യൻ പ്രസിഡണ്ട് വി.വി ഗിരി നിർവഹിക്കുന്നു
Full 2
Full 3
previous arrow
next arrow

എം.എൻ. ലക്ഷം വീട് പുനർ നിർമ്മാണ പദ്ധതി.

സമയബന്ധിതമായി ലക്ഷംവീടുകളുടെ പുനരുദ്ധാരണം നടത്തണമെന്ന സർക്കാരിൻറെ നിശ്ചയദാർഢ്യത്തിൻറെ ഫലമായാണ് അന്നത്തെ സർക്കാരിൻറെ കാലാവധിക്കുള്ളിൽതന്നെ 60,000 വീടുകൾ നവീകരിക്കുന്നതിന് - എം.എൻ.ലക്ഷംവീട് നവീകരണ പദ്ധതി നടപ്പിലാക്കാൻ സ.ഉ.(എം.എസ്.) നമ്പർ 3/2008/ ഭവനം തീയതി 27.3.2008 ലൂടെ സർക്കാർ അനുമതി നൽകിയത്. തുടർന്ന് സ.ഉ. (എം.എസ്.) നമ്പർ 15/2008/ഭവനം, തീയതി 19.09.2008 ലെ സർക്കാർ ഉത്തരവിലൂടെ “എം.എൻ.ലക്ഷംവീട് പുനർനിർമ്മാണ പദ്ധതി” എന്ന് പുനർനാമകരണം ചെയ്തു. ഈ പദ്ധതി പ്രകാരം പരമാവധി 1ലക്ഷം രൂപയാണ് ഒരു വീടിൻറെ പുനർനിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്.

സർക്കാരിൻറെ പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷംവീട് പുനരുദ്ധാരണപദ്ധതിയിൽ 2007-08 ൽ 5800വീടുകളും, 2008-09, 2009-10,2010-11, 2011-12 എന്നീസാമ്പത്തിക വർഷങ്ങളിൽ 13,550വീടുകൾ വീതവും ആകെ 60,000 വീടുകൾ വിവിധ വിഭാഗങ്ങൾക്കായി (ജനറൽ, പട്ടികജാതി , പട്ടികവർഗ്ഗം)പുനരുദ്ധരിക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. ആയതിൽ 6720 വീടുകൾ പൂർത്തീകരിച്ചു. ഇതനുസരിച്ച് സംസ്ഥാനത്ത് ഒട്ടാകെ 12822 വീടുകൾ പുനരുദ്ധരിച്ചു ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്.

2018-19 ല്‍ പഴക്കം ചെന്ന വാസയോഗ്യമല്ലാത്ത ഇരട്ട വീടുകൾ ഒറ്റ വീട് ആക്കി മാറ്റി ഉപഭോക്താക്കൾക്ക് നൽകാനുള്ള പദ്ധതി ആവിഷ്കരിക്കുകയും കേരള സ്പെഷ്യൽ ബംബർ ലോട്ടറി നടത്തി സമാഹരിച്ച 6.16 കോടി രൂപ ഉപയോഗിച്ച് 154 ഇരട്ട വീടുകൾ ഒറ്റ വീടുകൾ ആക്കി പുനരുദ്ധരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിൽ 33 എണ്ണം പൂർത്തിയായി ബാക്കിയുള്ളവ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്.

എം എൻ ലക്ഷം വീട് പുനർനിർമ്മാണ പദ്ധതി 2022-27 (ഇരട്ട വീട് ഒറ്റ വീട് ആക്കൽ )

സംസ്ഥാനത്ത് ഇതുവരെ 5714 ഇരട്ട വീടുകള്‍ ഒറ്റ വീടാക്കിയിരുന്നു. ബാക്കിയുള്ളവ എല്ലാം തന്നെ വളരെ ശോചനീയാവസ്ഥയിലാണ്. ആയതിനാല്‍ അവയുടെ പുനര്‍നിര്‍മ്മാണം വളരെ അത്യാവശ്യമായ കാര്യമാണ്. പതിനാലാം പഞ്ചവല്‍സര പദ്ധതി (2022-27) കാലയളവില്‍ വര്‍ഷംതോറും 1000 വീടുകള്‍ വീതം 5 വര്‍ഷം കൊണ്ട്   5000 ഇരട്ട വീടുകൾ   ഒറ്റ വീടുകളാക്കി പുനര്‍നിര്‍മ്മിച്ച് ഉപഭോക്താകള്‍ക്ക് കൈമാറാനാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു വീടിന് 5 ലക്ഷം രൂപ വച്ച് ഒരു വര്‍ഷം 1000 വീടിന് 50 കോടി   രൂപ വീതമുള്ള  പദ്ധതിയാണ് “Re-build kerala” യില്‍  ഉൾപ്പെടുത്തി സംസ്ഥാന ഭവനനിർമാണ ബോർഡ് വിഭാവനം ചെയ്തിരിക്കുന്നത്.  അഞ്ച് വർഷം കൊണ്ട് 5000 വീടുകൾ പതിനാലാം പഞ്ചവത്സര പദ്ധതി (2022-27)യിൽ ഉൾപ്പെടുത്തി ആകെ 250 കോടി രൂപയ്ക്ക് ഈ പദ്ധതി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നു.

കാറ്റഗറി നവീകരിക്കുന്ന വീടുകളുടെ എണ്ണം ഒരു വീടിനുള്ള സർക്കാർ സബ്സിഡി(രൂപ ) പദ്ധതി ചിലവ് (കോടി രൂപ)
ജനറൽ 600 5,00,000 30
പട്ടിക ജാതി 300 5,00,000 15
പട്ടിക വർഗ്ഗം 100 5,00,000 5
ആകെ 1000 5,00,000 50