പട്ടിക വർഗ്ഗ

ഭവന പദ്ധതി

പ്രാക്തന ഗോത്രവർഗ്ഗങ്ങൾക്കായുള്ള ഭവന പദ്ധതി

2006 - 2007 കാലഘട്ടത്തിൽ വയനാട്ടിലെ പ്രാക്തന ഗോത്ര വർഗ്ഗ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി 270 വീടുകളുടെ നിർമ്മാണ ചുമതല കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിനെ ഏൽപ്പിക്കുകയുണ്ടായി. പദ്ധതി പ്രകാരം ബോർഡ്, വയനാട് ജില്ലയിൽ സുൽത്താൻബത്തേരിയിൽ ഏറ്റെടുത്ത 270 വീടുകളുടെയും നിർമ്മാണം 240 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച് ട്രൈബൽ ഡിപ്പാർട്മെൻറിന് കൈമാറിയിട്ടുണ്ട്. മറ്റൊരു സ്ഥാപനത്തിനും കഴിയാത്ത നേട്ടമാണ് ബോർഡ് കൈവരിച്ചത്. ഭവന നിർമ്മാണ ബോർഡിൻറെ സാമൂഹിക പ്രതിബദ്ധത വെളിപ്പെടുത്തുന്ന വൻനേട്ടമായി ഈ പദ്ധതിപൂർത്തീകരണത്തെ കാണാവുന്നതാണ്.

സുൽത്താൻ ബത്തേരി താലൂക്കിൽ ആകെ നിർമ്മിച്ച വീടുകളുടെ എണ്ണം

ക്രമ നമ്പർ  പഞ്ചായത്ത്  നിർമ്മിച്ച വീടുകളുടെ എണ്ണം
1 അമ്പലവയൽ 17
2 മീനങ്ങാടി  26
3 മുള്ളൻകൊല്ലി 26
4 നെൻമേനി  18
5 നൂൽപ്പുഴ 55
6 പൂതാടി  58
7 പുൽപ്പള്ളി 34
8 സുൽത്താൻ ബത്തേരി 36
ആകെ വീടുകളുടെ എണ്ണം 270