കൺസൾട്ടൻസി

സേവനങ്ങൾ

വാസ്‌തുശിൽപ രൂപകൽപ്പന, എസ്റ്റിമേറ്റ് തയ്യാറാക്കൽ കെട്ടിട നിർമ്മാണം എന്നിവയിൽ സാങ്കേതിക ഉപദേശം നൽകുന്നതിനും, മേൽനോട്ടം വഹിക്കുന്നതിനുമായി ഭവന നിർമ്മാണ ബോർഡിൽ ഒരു കൺസൾട്ടൻസി വിഭാഗം 2003-2004 വർഷത്തിൽ ബോർഡിൽ പ്രവർത്തനം ആരംഭിച്ചു. പ്രത്യേകമായ എഞ്ചിനീയറിംഗ് വിഭാഗമില്ലാത്ത സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ , സഹകരണ മേഖല എന്നീ സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും വിദേശ ഇന്ത്യാക്കാർക്കും തങ്ങളുടെ നിർമ്മാണാവശ്യങ്ങൾക്ക് ഈ സെല്ലിൻറെ സേവനം ലഭ്യമാക്കുകയാണ്‌ ഉദ്ദേശം. 17 വർഷത്തെ ഈ മേഖലയിലെ പ്രവർത്തി പരിചയത്തിൻറെ അടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണത്തിനും സാങ്കേതിക സഹായത്തിനും ഒരു വിശ്വസ്ത പങ്കാളിയെന്ന നിലയിൽ, നൂതന നിർമ്മാണ ശൈലിയുമായി പ്രോജെക്ട് മാനേജ്മെൻറ് / ടെക്നിക്കൽ കൺസൾട്ടൻസി മേഖലയിൽ ഹൗസിംഗ് ബോർഡ് ശക്തമായി ചുവടുറപ്പിച്ചു കഴിഞ്ഞു. ഈ ചുരുങ്ങിയ കാലയളവിൽ 2000 കോടിയോളം രൂപയുടെ കൺസൾട്ടൻസി പ്രവർത്തനങ്ങൾ ബോർഡ് ഏറ്റെടുത്ത് നടത്തുകയുണ്ടായി

Full 1
Full 2
Full 3
Full 3
Full 3
Full 3
Full 3
Full 3
previous arrow
next arrow