സുനാമി

പുനരധിവാസ പദ്ധതി

സുനാമി പുനരധിവാസ പദ്ധതിയുടെ നോഡൽ ഏജൻസി ആയി സർക്കാർ ഭവന നിർമ്മാണ ബോർഡിനെയാണ് നിയോഗിച്ചത്. ഈ പദ്ധതിയുടെ അടങ്കൽത്തുക ഏകദേശം 329 കോടി രൂപയാണ്. ഇതുപ്രകാരം പദ്ധതി നടത്തിപ്പിനാവശ്യമായ സാങ്കേതിക സഹായവും മേൽനോട്ടവും നൽകുന്നതിന് പുറമേ വീടുകളുടെ നിർമ്മാണവും ഭവന നിർമ്മാണ ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. പ്രസ്‌തുത പദ്ധതി പ്രകാരം ബോർഡ് നേരിട്ടും ഏജൻസികൾ മുഖാന്തിരവും 8838 വീടുകൾ പൂർത്തിയാക്കി. സർക്കാർ നിർദ്ദേശ പ്രകാരം സുനാമി ബാധിതർക്കായി 200 താൽക്കാലിക ഷെഡുകൾ നിർമ്മിച്ചു നൽകി. സുനാമി ബാധിതർക്കായി ബോർഡിൻറെയും ബോർഡിലെ ജീവനക്കാരുടെയും വകയായി 3 വീടുകൾ നിർമ്മിച്ച് കൊല്ലം ജില്ലാ കളക്ടർക്ക് കൈമാറി. നിർമ്മാണത്തിലും ഏകോപനത്തിലും മികവ് പുലർത്തിയ ഈ പുനരധിവാസ പദ്ധതിയുടെ നടത്തിപ്പ് ഏറെ പ്രശംസ പിടിച്ചു പറ്റുകയുണ്ടായി.