ഗൃഹശ്രീ

അപേക്ഷകൻ സമർപ്പിക്കേണ്ട രേഖകൾ

  1. ആധാർ കാർഡ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
  2. വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്ന് ലഭിച്ചത്)
  3. വസ്തുവിൻറെ കൈവശാവകാശ സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്ന്)
  4. വസ്തുവിൻറെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്ന്)
  5. വസ്തുവിൻറെ പ്രമാണത്തിൻറെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  6. റേഷൻ കാർഡ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  7. വസ്തുവിന് ബാധ്യതകൾ ഇല്ലഎന്ന് തെളിയിക്കുന്നതിന് ആവശ്യമായ കുടിക്കട സർട്ടിഫിക്കറ്റ് (സബ് രജിസ്റ്റർ ഓഫീസിൽ നിന്നും)
  8. അപേക്ഷനും കുടുംബത്തിനും വാസയോഗ്യമായ വീട് ഇല്ല എന്നുള്ള ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി/ വില്ലേജ് ഓഫീസർ എന്നിവരിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
  9. അപേക്ഷകന് ലൈഫ് ഭവന പദ്ധതിയിലോ മറ്റ് സമാന രീതിയിലുള്ള ഭവന പദ്ധതികളിലോ വീടിന് വേണ്ടി ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നും ലഭിച്ചത്
  10. സ്ഥലം പോക്ക് വരവ് ചെയ്ത ശേഷം കരം തീർത്ത രസീതും ,തണ്ടപ്പേർ സർട്ടിഫിക്കറ്റും.
  11. ബാങ്ക് പാസ്സ് ബുക്കിൻറെ അക്കൗണ്ട് നമ്പറും ഗുണഭോകതാവിൻറെ പേരും ബാങ്കിൻറെ IFS Code ഉം വ്യക്തമാക്കുന്ന പേജിൻറെ പകർപ്പ്
  12. ജാതി തെളിയിക്കുന്നതിനായി ഉള്ള സർട്ടിഫിക്കറ്റ് (SC/ STവിഭാഗത്തിന് മാത്രം)
  13. വസ്‌തുവിൻറെ ഒറിജിനൽ പ്രമാണം അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓഫീസിൽ പരിശോധനക്കായി ഹാജരാക്കുകയും (പരിശോധനക്ക് ശേഷം തിരികെ നൽകുന്നതാണ്.) ഒരു ഫോട്ടോ കോപ്പി അപേക്ഷയോടൊപ്പം ഓഫീസിൽ നൽകുകയും വേണം.

    ഇത്രയും രേഖകൾ ബോർഡിൻറെ ജില്ലാ ഓഫീസുകളിൽ ഹാജരാക്കി അനുമതി ലഭിക്കുന്ന മുറക്ക് സ്പോൺസർ വിഹതം ഒരു ലക്ഷം രൂപ അടക്കേണ്ടതാണ്. തുടർന്ന് ഗുണഭോകതാവിൻറെ അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കുന്നതിനുള്ള പാസ്സ്‌വേർഡ് ലഭിക്കുന്നതാണ്. അപേക്ഷയിൽ 20 kb size അധികരിക്കാത്ത ഗുണഭോകതാവിൻറെ Passsport Size ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്ത് അപേക്ഷ പ്രിൻറ് എടുത്ത് ഗുണഭോക്‌തൃ വിഹിതം ഒരുലക്ഷം രൂപയും, രജിസ്‌ട്രേഷൻ ഫീ 100 രൂപയും അടക്കേണ്ടതും ബോർഡുമായി 200 രൂപ മുദ്രപത്രത്തിൽ ഒരു കരാറിൽ ഏർപ്പെടേണ്ടതുമാണ്. അപേക്ഷ ഹാർഡ് കോപ്പി ബന്ധപ്പെട്ട ജില്ല ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

  14. വീടിൻറെ തറ വിസ്തീർണം 83 ചതുരശ്ര മീറ്ററിൽ അധികരിക്കാത്ത അംഗീകരിച്ച പ്ലാൻ (Building Permit) ഒന്നാം ഗഡു ലഭിക്കുന്നതിന് മുൻപായി ഹാജരാക്കേണ്ടതാണ്.