മൈത്രി

ഭവന പദ്ധതി

മൈത്രി ഭവന വായ്പ പദ്ധതി

1996 മുതൽ ദുർബല വിഭാഗക്കാർക്കായി ബോർഡ് നടപ്പാക്കിവരുന്ന മൈത്രി ഭവന പദ്ധതി ദുർബല വരുമാന വിഭാഗ ക്കാർക്കായുള്ള പദ്ധതി രംഗത്ത് ബോർഡിന് ഏറ്റവും വലിയ ഗുണഭോക്ത്യ ശ്യംഖല സൃഷ്ടിച്ചിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും, ജില്ലാ ഭരണകേന്ദ്രത്തെയും സംയോജിപ്പിച്ച് കൊണ്ട് നടത്തിയ വായ്പാ മേളകളിലെ ജനപങ്കാളിത്തം ഏറെ പ്രശംസ നേടിയതാണ്. ഈ പദ്ധതി പ്രകാരം വായ്പാ തുക 19000 രൂപയും സബ്സിഡി 9,000 രൂപയും ഗുണഭോക്താവിൻറെ വിഹിതം ആയിരം രൂപയും സന്നദ്ധസംഘടനാ വിഹിതം ആയിരം രൂപയുമാണ്. അഞ്ചുവർഷം കൊണ്ട് ബോർഡ് ഈ രംഗത്ത് മുതൽമുടക്കിയിട്ടുള്ള ഏതാണ്ട് 750 കോടി രൂപയും അനുവദിച്ചിട്ടുള്ള ഏകദേശം 2.8 ലക്ഷം വീടുകളും ഒരു സർവ്വകാല റെക്കോർഡ് ആയി നിലകൊള്ളുമെന്ന കാര്യത്തിൽ സംശയമില്ല.

1995 ലെ വായ്പാ മേളയിൽ നിന്നും

ജില്ലാ തല വായ്പാ മേള

മൈത്രി നിക്ഷേപ പദ്ധതി

കേരളത്തിലെ ഭവനരഹിതരായ ദുർബ്ബല വിഭാഗങ്ങൾക്ക് ഓരോ വർഷവും ഓരോ ലക്ഷം വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയ മൈത്രി ഭവന പദ്ധതി പ്രകാരം ഗുണഭോക്താക്കൾ തങ്ങൾക്ക് ലഭിച്ച വായ്‌പാ തുക 14 വർഷം കൊണ്ട് തിരിച്ചടക്കേണ്ടിയിരുന്നു.

എന്നാൽ ഗുണഭോക്താവിന് വേണ്ടി ആരെങ്കിലും (പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരിൽ ആരെങ്കിലും 12500 രൂപ മുൻ‌കൂർ നിക്ഷേപം ആയി ബോർഡിൽ അടക്കുകയാണെങ്കിൽ) ഗുണഭോക്താക്കളെ തിരിച്ചടവിൽ നിന്നും പൂർണമായി ഒഴിവാക്കുന്ന രീതിയിൽ ബോർഡ് നടപ്പിലാക്കിയ പദ്ധതി ആയിരുന്നു മൈത്രി നിക്ഷേപ പദ്ധതി. സന്നദ്ധ സംഘടനകളുടെയും വിദേശ ഇന്ത്യക്കാരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പുകളുടെയും പങ്കാളിത്തവും മാസംതോറും ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ വായ്പാ വിതരണ മേളകളും എല്ലാം ഈ പദ്ധതിയെ ജനസമ്മതിയുടെ കൊടുമുടിയിലേക്ക് എത്തിച്ചിരുന്നു.