സാഫല്യം
ഭവന പദ്ധതി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഭൂമിയും വീടുമില്ലാത്ത പാവപ്പെട്ടവർക്ക് പാർപ്പിടം ലഭ്യമാക്കുന്നതിന് 3.5 ലക്ഷം രൂപയ്ക്ക് 327 ച.അടി വിസ്തീർണമുള്ള ഫ്ലാറ്റുകൾ നിർമ്മിച്ചുകൊടുക്കുന്ന പദ്ധതിയാണിത്. ഇതിൽ രണ്ടു ലക്ഷം രൂപ സർക്കാർ സബ്സിഡിയും ഒരു ലക്ഷം രൂപ ഹഡ്കോ വായ്പയും, 25000 രൂപ ഗുണഭോക്ത്യവിഹിതവും 25000 രൂപ സന്നദ്ധസംഘടനയുടെ സംഭാവനയും ആയിരിക്കും.
ഈ പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ നൂതനമായ ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ജില്ലാതലത്തിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും അർഹരായവരെ പഞ്ചായത്തുതല സമിതി ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. പദ്ധതി പ്രദേശത്തെ അടിസ്ഥാനസൗകര്യ വികസന ചുമതലകൾ അതാത് സ്ഥലത്തെ ഗ്രാമ പഞ്ചായത്തുകൾക്കായിരുന്നു.
ചാത്തന്നൂർ - കൊല്ലം - 48 ഉം, ചോറ്റാനിക്കര - എറണാകുളം -54 ഫ്ലാറ്റുകളും പൂർത്തീകരിച്ചു.