ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്കീം

ഭവന നിർമ്മാണ ബോർഡ് ഇടത്തരം വരുമാന വിഭാഗക്കാർക്കായി ലോൺ ലിങ്കിഡ് സബ്സിഡി സ്കീം എന്ന ഒരു ഭവന പദ്ധതി 2025 ജൂലൈ മാസം 21 തീയതി മുതൽ നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത പദ്ധതി പ്രകാരം 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള സ്വന്തമായി 1.5 സെന്റ് ഭൂമിയെങ്കിലും ഉളളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് പരമാവധി 3 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുന്നതാണ്.

ഒരു വീടിന്റെ നിർമ്മാണ ചെലവിന്റെ 25% സര്‍ക്കാര്‍ സബ്സിഡിയും 75 % ഗുണഭോകൃത വിഹിതവും കണക്കാക്കിയിട്ടുളളത് .ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിൽ നിന്നും ഭവന വായ്പ എടുക്കുന്നതോടൊപ്പം ബോർഡ് അംഗീകരിച്ച നിബന്ധനകൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെടുന്ന LIG/MIG ഗുണഭോക്താക്കൾക്ക് ബാങ്കില്‍ നിന്നും തവണകളായി വായ്പാ തുക ലഭിക്കുന്നതോടൊപ്പം ബോര്‍ഡില്‍നിന്നും ആനുപാതികമായി സബ്സിഡി തുക വിതരണം ചെയ്യുന്നതാണ്.

വീട് നിർമ്മാണത്തിന് അനുവദനീയമായ കാർപെറ്റ് ഏരിയ 100 മുതൽ 160 ചതുരശ്ര മീറ്റർ വരെ ആയി നിജപ്പെടുത്തിയിട്ടുള്ളതാണ്. ഗുണഭോക്താവ് സ്വന്തം ഉത്തരവാദിത്വത്തിൽ നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കി ഭവന നിർമ്മാണം പൂർത്തീകരിക്കേണ്ടതാണ്. ഗുണഭോക്താവ് സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത പട്ടിക ലിസ്റ്റിൽ ഉൾപെട്ടവരോ, വീട് നിർമ്മാണത്തിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചവരോ ആകരുത്. ഭവന നിർമ്മാണത്തിന് സബ്‌സിഡി തുക ലഭിക്കുന്ന ഗുണഭോക്താക്കൾ തുക പൂർണമായും കൈപറ്റി 15 വർഷത്തിനകം വീട് കൈമാറ്റം ചെയ്യാനോ,വിൽക്കാനോ പാടുള്ളതല്ല.