ഭവന നിർമ്മാണ

വായ്പകൾ

നഗരപ്രദേശങ്ങളിൽ ബോർഡ് നടപ്പിലാക്കി ഭവന നിർമ്മാണ പദ്ധതികൾ വഴി കേരളത്തിലെ ഭവനരഹിതരിൽ വളരെ ചെറിയ ഒരു വിഭാഗത്തിനു മാത്രമേ സഹായം എത്തിക്കുവാൻ കഴിഞ്ഞുള്ളൂ എന്ന കണ്ടെത്തലും, ഭൂപരിഷ്കരണ പരിപാടികളുടെ വിജയകരമായ നടത്തിപ്പു വഴി ഒരു വലിയ വിഭാഗം കുടുംബങ്ങൾക്കും സ്വന്തമായി ഭൂമി ലഭ്യമായ സാഹചര്യവും ആണ് 1976-77 മുതൽ ഭവന നിർമ്മാണ വായ്പ പദ്ധതിയുമായി രംഗത്ത് എത്തുവാൻ ബോർഡിനെ പ്രേരിപ്പിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബോർഡ് വിവിധ കാലഘട്ടങ്ങളിലായി നടപ്പിലാക്കിയ ദുർബല വിഭാഗക്കാർക്കായുള്ള ഭവന പദ്ധതികളാണ്. കേരള ചെത്തുതൊഴിലാളി ക്ഷേമനിധിയിൽ നിന്നും രണ്ടു കോടി രൂപ കടമെടുത്താണ് ഭവന നിർമ്മാണ വായ്‌പാ പദ്ധതി ആദ്യമായി ബോർഡ് 1976-77 കാലഘട്ടത്തിൽ തുടങ്ങിയത്. ദുർബല വിഭാഗങ്ങളോടൊപ്പം, താഴ്ന്ന ഇടത്തരം വരുമാനക്കാർക്കും ഭൂമി പണയപ്പെടുത്തി നിശ്ചിത തോതിൽ വായ്പ അനുവദിക്കുന്ന പദ്ധതിയായിരുന്നു ഇത്. തുടർന്ന് 1979-ല്‍ ദുർബല വിഭാഗക്കാർക്കും, താഴ്ന്ന, ഇടത്തരം വരുമാനക്കാർക്കുമായി ഒരു കോംപസിറ്റ് പദ്ധതിയ്ക്ക് ഹഡ്‌കോ സഹായം നൽകി തുടങ്ങി. 1984-ല്‍ ഹഡ്‌കോയിൽ നിന്നും ധനസഹായം സ്വീകരിച്ച് ഉയർന്ന വരുമാനക്കാർക്കായുള്ള ഒരു ഭവന നിർമ്മാണ പദ്ധതിയും ബോർഡ് ആരംഭിച്ചു.

1991-മുതൽ ഭവന നിർമ്മാണ വായ്‌പാ പദ്ധതികൾക്ക് വർദ്ധിച്ച തോതിൽ ഹഡ്‌കോയിൽ നിന്നും വിഭവസമാഹരണം നടത്തുകയും പദ്ധതി ഊർജിതമായി നടപ്പാക്കുകയും ചെയ്തു. നിലവിലെ കണക്കനുസരിച്ച് നാളിതുവരെയായി ദുർബല വിഭാഗത്തിനായി 6,37,003 ഉം, താഴ്ന്ന വരുമാനക്കാർക്കായി 23,601 ഉം, ഇടത്തരം വരുമാനക്കാർക്ക് ആയി 15,319 ഉം, ഉയർന്ന വരുമാന വിഭാഗക്കാർക്കായി ആയി 3028 ഉം, ആയി അകെ 6,79,125 വീടുകൾക്ക് വായ്പകൾ ഇതുവരെ നൽകിയിട്ടുണ്ട്.

ഭവന നിർമ്മാണ വായ്പാ പദ്ധതിയുടെ ഭാഗമായി 1985-മുതൽ നിയമസഭാ സാമാജികൻമാർക്കും, പാർലമെൻറ് അംഗങ്ങൾക്കുമായി ഒരു പദ്ധതി നടപ്പാക്കി . സ്വന്തം ഭൂമിയിൽ വീട് വയ്ക്കുക. പണികഴിപ്പിച്ചിട്ടുള്ള വീട്, ഫ്ലാറ്റ് എന്നിവ വാങ്ങുക എന്നീ ആവശ്യങ്ങൾക്കായി 3 ലക്ഷം രൂപ വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. ഇതിനുള്ള ധനസഹായം 2:1 എന്ന അനുപാതത്തിൽ കേരള സർക്കാർ, എച്ച്.ഡി.എഫ്.സി. എന്നിവിടങ്ങളിൽ നിന്നാണ് ലഭ്യമാക്കിയത്. വായ്പ 7 ശതമാനം പലിശ ചേർത്ത് 20 വർഷം കൊണ്ട് തിരിച്ചടയ്കുന്ന രീതിയിലായിരുന്നു പദ്ധതി.

വായ്‌പ

പദ്ധതികൾ

ഹൗസിംഗ് ബോർഡ് നടപ്പിലാക്കിയ വിവിധ വായ്പാ പദ്ധതികൾ
വർഷം പദ്ധതി പദ്ധതി പ്രകാരം നിർമ്മിച്ച വീടുകൾ 
1977 - 2001 ദുർബല വരുമാന വിഭാഗം (EWS) 637003
1980 - 2000 താഴ്ന്ന വരുമാന വിഭാഗം (LIG) 23601
1995 - 2000 ഇടത്തരം വരുമാന വിഭാഗം (MIG) 15319
1995 - 2000 ഉയർന്ന വരുമാന വിഭാഗം (HIG) 3028
1997 - 1998 ജൂബിലി ഭവന പദ്ധതി (MIG/HIG) 67
1986 - 2021 എം.എൽ.എ / എം.പി ഭവന പദ്ധതി (HIG) 107
6,79,125