കിഫ്‌ബി

പദ്ധതികൾ

നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനം

കിഫ്‌ബിയുടെ സാമ്പത്തിക സഹായത്തോടു കൂടി ഹെല്‍ത്ത്‌ & ഫാമിലി വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെൻറിന് വേണ്ടി നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്കായി 46.43 കോടി രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. രണ്ടു നിലകളിലായും അഞ്ചു ബ്ലോക്കുകളിലായും നിര്‍മ്മിക്കുന്ന കെട്ടിടത്തിൻറെ ആകെ വിസ്തീര്‍ണം 7925.46 ചതുരശ്ര മീറ്റര്‍ ആണ്. 125 കിടക്കകളുള്ള പുതിയ ആശുപത്രി ബ്ലോക്കില്‍ RMO ക്വാർട്ടേഴ്‌സ്, അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക്‌, പ്ലാന്‍റ് റൂം, സെക്യൂരിറ്റി കാബിന്‍, പാര്‍ക്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിവിൽ പ്രവർത്തികൾ 60% പൂർത്തിയായി.

കായംകുളം ഗവ. താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനം

ഹെല്‍ത്ത്‌ & ഫാമിലി വെല്‍ഫയര്‍ ഡിപ്പാർട്മെൻറിന് വേണ്ടി നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്കായി 64.70 കോടി രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. അഞ്ച് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിൻറെ ആകെ വിസ്തീര്‍ണം 13867.46 ചതുരശ്ര മീറ്റര്‍ ആണ്. 150 കിടക്കകളുള്ള പുതിയ ആശുപത്രി ബ്ലോക്കില്‍ കാഷ്വലിറ്റി  ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് , ICU, പേ വാര്‍ഡ്, പാര്‍ക്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

തുറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനം

കിഫ്‌ബി യുടെ സാമ്പത്തിക സഹായത്തോടു കൂടി ഹെല്‍ത്ത്‌ & ഫാമിലി വെല്‍ഫയര്‍ ഡിപ്പാർട്മെൻറിന് വേണ്ടി നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്കായി 46.43 കോടി രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. രണ്ടു നിലകളിലായും അഞ്ചു ബ്ലോക്കുകളിലായും നിര്‍മ്മിക്കുന്ന കെട്ടിടത്തിൻറെ ആകെ വിസ്തീര്‍ണം 7925.46 ചതുരശ്ര മീറ്റര്‍ ആണ് . 125 കിടക്കകളുള്ള പുതിയ ആശുപത്രി ബ്ലോക്കില്‍ RMO ക്വാർട്ടേഴ്‌സ്, അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്ക്‌, പ്ലാന്‍റ് റൂം, സെക്യൂരിറ്റി കാബിന്‍ പാര്‍ക്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിവിൽ പ്രവൃത്തികൾ 60% പൂർത്തിയായി.

വൈക്കം ഗവ. താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനം

ഹെല്‍ത്ത്‌ & ഫാമിലി വെല്‍ഫയര്‍ ഡിപ്പാർട്മെൻറിന് വേണ്ടി നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്കായി 64.70 കോടി രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. അഞ്ച് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിൻറെ ആകെ വിസ്തീര്‍ണം 13867.46 ചതുരശ്ര മീറ്റര്‍ ആണ്. 150 കിടക്കകളുള്ള പുതിയ ആശുപത്രി ബ്ലോക്കില്‍ കാഷ്വാലിറ്റി, ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലെക്സ്, ICU, പേവാര്‍ഡ്, പാര്‍ക്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

കുറവിലങ്ങാട് ഗവ. താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനം

ഹെല്‍ത്ത്‌ & ഫാമിലി വെല്‍ഫയര്‍ ഡിപ്പാർട്മെൻറിന് വേണ്ടി നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്കായി 33.44 കോടി രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. അഞ്ച് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിൻറെ ആകെ വിസ്തീര്‍ണം 6816.25 ചതുരശ്ര മീറ്റര്‍ ആണ്. 118 കിടക്കകളുള്ള പുതിയ ആശുപത്രി ബ്ലോക്കില്‍ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലെക്സ്, ICU, പാര്‍ക്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കരുവേലിപ്പടി ഗവ. താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനം

KIIFB-യുടെ സാമ്പത്തിക സഹായത്തോടു കൂടി ഹെല്‍ത്ത്‌ & ഫാമിലി വെല്‍ഫയര്‍ ഡിപ്പാർട്മെൻറിന് വേണ്ടി നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്കായി 54.45 കോടി രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. അഞ്ച് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിൻറെ ആകെ വിസ്തീര്‍ണം 6682.48 ചതുരശ്ര മീറ്റര്‍ ആണ്. 100 കിടക്കകളുള്ള പുതിയ ആശുപത്രി ബ്ലോക്കില്‍ കാഷ്വാലിറ്റി, ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലെക്സ്, ICU, പേ വാര്‍ഡ്, ഡയാലിസിസ് യുണിറ്റ്, പാര്‍ക്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

മട്ടന്നൂര്‍ റവന്യൂ ടവര്‍ നിര്‍മ്മാണം

KIIFB-യുടെ സാമ്പത്തിക സഹായത്തോടു കൂടി റവന്യൂ ഡിപ്പാർട്മെൻറിന് വേണ്ടി നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്കായി 34.30 കോടി രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. അഞ്ച് നിലകളിലായും രണ്ട് ബ്ലോക്കുകളിലായും നിര്‍മ്മിക്കുന്ന കെട്ടിടത്തിൻറെ ആകെ വിസ്തീര്‍ണം 6968.30 ചതുരശ്ര മീറ്റര്‍ ആണ്. ഈ പുതിയ കെട്ടിടത്തില്‍ ഓഫീസ് സ്പേസുകളും പാര്‍ക്കിംഗ് മുതലായ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ -കാസർഗോഡ് ജില്ല

റവന്യൂ ഡിപ്പാർട്മെൻറിന് വേണ്ടി നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്കായി 11.79 കോടി രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. നാല് നിലകളിലായും രണ്ട് ബ്ലോക്കുകളിലായും നിര്‍മ്മിക്കുന്ന കെട്ടിടത്തിൻറെ ആകെ വിസ്തീര്‍ണം 4095.57 ചതുരശ്ര മീറ്റര്‍ ആണ്. ഈ പുതിയ കെട്ടിടത്തില്‍ ഓഫീസ് സ്പേസുകളും പാര്‍ക്കിംഗ് മുതലായ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിൻറെ നിർമ്മാണം പൂർത്തിയായി ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചു.