ജലസേചന -ഭവനനിര്‍മ്മാണ

വകുപ്പ് മന്ത്രി

ശ്രീ. മോൻസ് ജോസഫ്

ജലസേചന -ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി (2026 മുതൽ )

കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ച് ആറാം തവണ നിയമസഭയെ പ്രതിനിധീകരിക്കുന്ന ശ്രീ. മോൻസ് ജോസഫ് നിലവിൽ യു. ഡി. എഫ് മന്ത്രിസഭയിലെ (പതിനാറാം കേരള നിയമസഭ) ജലസേചനം,സി. എ. ഡി. എ, ഭൂഗർഭ ജല വകുപ്പ്, ജലവിതരണവും ശുചിത്വവും, ഭവന നിർമ്മാണം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയാണ്. 1996 ൽ 10 - ാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി സത്യപ്രതിഞ്ജ ചെയ്ത അദ്ദേഹം 2007-2009 കാലഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചുണ്ട്. നിയമസഭയിലെ പെറ്റിഷൻസ് കമ്മിറ്റി ചെയർമാൻ, സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതി ചെയർമാൻ, പേപ്പേർസ് ലെയ്ഡ് ഓൺ ടേബിൾ കമ്മിറ്റി ചെയർമാൻ എന്നീ സുപ്രധാന ചുമതലകൾ വഹിച്ച അദ്ദേഹം 2021-2026 കാലയളവില്‍ നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്.

മുൻ

മന്ത്രിമാർ