വർക്കിംഗ് വിമൻസ്
ഹോസ്റ്റലുകൾ
വനിതാ ജീവനക്കാർക്ക് മിതമായ ചെലവിൽ സുരക്ഷിതവും സൗകര്യപ്രദവുമായ താമസം നൽകുക എന്നതാണ് ലക്‌ഷ്യം. തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി നഗർ, ഇടുക്കി ജിലയിൽ മുട്ടം, കട്ടപ്പന, കോട്ടയം ജില്ലയിലെ ഗാന്ധിനഗർ, എറണാകുളം ജില്ലയിൽ കാക്കനാട്, ഇടപ്പള്ളി, തൃശൂർ ജില്ലയിൽ പുല്ലഴി, മുളംങ്കുന്നത്തുകാവ്, ചാലക്കുടി, കോഴിക്കോട് ജില്ലയിൽ ചേവായൂർ എന്നീ സ്ഥലങ്ങളിൽ ഇപ്പോൾ ഹോസ്റ്റലുകൾ പ്രവർത്തിച്ചു വരുന്നു.
വയനാട് മാനന്തവാടിയിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ മഥുരിൽ ഹോസ്റ്റലിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 752.59 ചതുരശ്ര മീറ്ററുകളുള്ള കെട്ടിടം മൂന്ന് നിലകളായി രൂപകല്‌പന ചെയ്‌തിരിക്കുന്നു. ആകെയുള്ള 109 കിടക്കകളിൽ 4 ബെഡ് സുഖമില്ലാത്തവർക്കും 2 മുറികൾ ഭിന്നശേഷിക്കാർക്കായുമുണ്ട്. കോട്ടയം ജില്ലയിലെ ഗാന്ധിനഗറിൽ 1616.65 ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണമുള്ള കെട്ടിടം രണ്ടു നിലകളായി രൂപകല്‌പന ചെയ്‌തിരിക്കുന്നു. ആകെയുള്ള 64 കിടക്കകളിൽ ഒരു സിക്ക് ബെഡും, കുട്ടികൾക്കുവേണ്ടിയുള്ള ഡേ കെയർ റൂമും ഉണ്ട്.
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് , പത്തനംതിട്ട ജില്ലയിൽ റാന്നി, ഇടുക്കി ജില്ലയിൽ പീരുമേട് എന്നിവടങ്ങളിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൻറെ നിർമ്മാണം സർക്കാരിൽ നിന്നുള്ള അനുമതി ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്നതാണ്.