WWH Kakkanad


കാക്കനാട് വർക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ അധീനതയിൽ മികച്ചരിതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാക്കനാട് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ ഒഴിവുള്ള മുറികളിലേയ്ക്ക്  സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്ക്  പ്രവേശനം അനുവദിയ്ക്കുന്നു.

ഭരണ സിരാകേന്ദ്രമാ‍യ എറണാകുളം ജില്ലാ കളക്ട്രേറ്റിന് സമിപം സ്ഥിതി ചെയ്യുന്ന ഈ ഹോസ്റ്റൽ വ്യവസായ മേഖല, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന വനിതാ ജീവനക്കാർക്ക്  ഏറ്റവും  സൌകര്യപ്രദമായ ദൂരത്താകുന്നു.   ഹോസ്റ്റലിൽ പ്രവേശനം ആവശ്യമുള്ളവർ എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായോ കാക്കനാട് വർക്കിംഗ് വിമൻസ് ഹോസ്റ്റലുമായോ   താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുന്നതിന് താല്പര്യപ്പെടുന്നു. ഭക്ഷണ ചെലവിന് പുറമെയുള്ള പ്രതിമാസ വാടകനിരക്ക് താഴെ നൽകുന്നു.

വാടകനിരക്ക്:     

3, 5 പേർ വീതമുള്ള മുറികൾ          (2000/-രൂപ പ്രതിമാസം)

8 പേർ വീതമുള്ള മുറികൾ (1750/- രൂപ പ്രതിമാസം)

12പേർ വീതമുള്ള മുറികൾ (1500/- രൂപ പ്രതിമാസം)

മിതമായ നിരക്കിലുള്ള മേൽ വാടകയ്ക്ക് പുറമെ, മിതമായ നിരക്കിൽ മികച്ച ഭക്ഷണമാണ് ഈ ഹോസറ്റൽ നൽകി വരുന്നത് .  അതിഥിയായി പ്രതിദിനം 250 രൂപാ ചെലവിൽ (ഒരാൾക്ക്, ഭക്ഷണമുൾപ്പടെ) താമസിക്കുന്നതിനും സൌകര്യം ലഭ്യമാണ് .പ്രവേശനം ആവശ്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാകുന്നു

ഫോൺ നമ്പർ : 0484 2369059,      0484 2427101

മൊബൈൽ നം.   9961456208 ,          9847603230